Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concrete Ghosts

Ernakulam

ഭീ​തി​വി​ത​ച്ച് കോ​ൺ​ക്രീ​റ്റ് പ്രേ​ത​ങ്ങ​ൾ

കൊ​ച്ചി: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളും ഫ്ലാ​റ്റു​ക​ളും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളും ന​ഗ​ര​ത്തി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്ക​ങ്ങ​ൾ, കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ളാ​ണ് ഏ​റെ​യും. ആ​ളൊ​ഴി​ഞ്ഞ ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്ന​താ​യും ല​ഹ​രി ഉ​പ​യോ​ഗ​വും മ​റ്റ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യു​മു​ള്ള പ​രാ​തി​ക​ളും ഏ​റു​ക​യാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​യ​തോ​ടെ എ​ളു​പ്പ​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ ക​യ​റു​ന്ന​താ​യും സ​മീ​പ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച ല​ഹ​രി ഇ​ട​പാ​ടു​ക​ളും ക്രി​മ​ന​ൽ ക‍ു​റ്റ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ക​ഴി​ഞ്ഞ മേ​യ് അ​ഞ്ചി​ന് ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ മൂ​ന്നം​ഗ സം​ഘം ശ്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി പ​ട്ടി​ക ത​യാ​റാ​ക്കാ​നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​നും പൊ​ലി​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ​ല കെ​ട്ടി​ട​ങ്ങ​ളും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ പെ​ട്ട​വ​യു​മാ​ണ്. ഇ​തു​മൂ​ലം കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ സ്വീ​ക​രി​ക്കാ​നാ​കു​ന്നി​ല്ല. ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തും പ​ല​പ്പോ​ഴും വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ​ല ന​ട​പ​ടി​ക​ളും ഫ​ലം കാ​ണാ​തെ പോ​കു​ന്ന​തി​നു​കാ​ര​ണ​വും ഇ​തൊ​ക്കെ​യാ​ണ്.

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

കൊ​ച്ചി: താ​മ​സി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫ്ലാ​റ്റു​ക​ളും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ൽ കാ​ല​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ച് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ. കെ–​സ്മാ​ർ​ട്ടി​ലൂ​ടെ ല​ഭി​ക്കു​ന്ന വേ​ക്ക​ൻ​സി റി​മി​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.
ആ​റു​മാ​സം തു​ട​ർ​ച്ച​യാ​യി കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കി​ട​ന്നാ​ൽ നി​കു​തി ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് വേ​ക്ക​ൻ​സി റി​മി​ഷ​ൻ. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, എ​റ​ണാ​കു​ളം നോ​ർ​ത്ത്, അ​യ്യ​പ്പ​ൻ​കാ​വ് ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്നു മാ​ത്രം 752 കെ​ട്ടി​ട​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ വി​ഭാ​ഗം അ​റി​യി​ച്ചു. മ​റ്റു ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കൂ​ടി ശേ​ഖ​രി​ച്ച് സ​മ​ഗ്ര പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ന​ട​ക്കു​ന്ന​ത്.

പു​ന​രു​പ​യോ​ഗ​മാ​ണ് ന​ല്ല മാ​ർ​ഗം

കൊ​ച്ചി: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന​ത​ല്ല പ​രി​ഹാ​ര​മെ​ന്ന് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​റും ന​ഗ​രാ​സൂ​ത്ര​ണ വി​ദ​ഗ്ധ​നു​മാ​യ കെ.​ജെ. സോ​ഹ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ലു​ള്ള പൊ​തു​സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും അ​ഡാ​പ്റ്റീ​വ് റീ​യൂ​സ് വ​ഴി പു​തി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​ണ് സാ​മ്പ​ത്തി​ക​മാ​യും പ​രി​സ്ഥി​തി​പ​ര​മാ​യും കൂ​ടു​ത​ൽ പ്രാ​യോ​ഗി​കം.
പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Latest News

Corehub Up